കഴക്കൂട്ടം: ഓണം വാരാഘോഷത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ്, നഗരസഭ, കഴക്കൂട്ടം പ്രസ് ക്ലബ്ബ് എന്നിവരുടെ നേതൃത്വത്തിൽ കഴക്കൂട്ടത്ത് സാംസാരിക ഘോഷയാത്ര നടത്തി. പോത്തൻകോട് ബളോക്ക് ഓഫീസിന് സമീപത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര മേയർ വി.കെ.പ്രശാന്ത് ഫ്ളാഗ് ഓഫ് ചെയ്തു. നാടൻ കലാരൂപങ്ങൾ നിശ്ചല ദൃശ്യങ്ങൾ, ചെണ്ടമേളം, കുട്ടികളുടെ കരാട്ടെ പ്രകടനം, ബാന്റുമേളം, തെയ്യം, സ്കൂൾ കോളേജ് വിദ്യാർത്ഥികളെ അണിനിരത്തിക്കൊണ്ടുള്ള വർണ്ണ കാഴ്ചകളും ഘോഷയാത്രയ്ക്ക് പൊലിമ കൂട്ടി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം മേയർ വി.കെ.പ്രശാന്ത് നിർവഹിച്ചു. കൗൺസിലർ മേടയിൽ വിക്രമൻ, നടൻ പ്രേംകുമാർ, ബി.ജെ.പി നേതാവ് കഴക്കൂട്ടം അനിൽ, കഴക്കൂട്ടം പ്രസ് ക്ളബ് സെക്രട്ടറി എം.എം.അൻസാർ, പ്രസിഡന്റ് ജി.സുരേഷ്കുമാർ, ജ്യോതിസ് സ്കൂൾ ചെയർമാൻ ജ്യോതിസ് ചന്ദ്രൻ, ബാബുകുട്ടൻ, എസ്.മനോഹരൻ, കുന്നിൽ ഹൈപ്പർ മാക്കറ്റ് ചെയർമാൻ നാസിമുദ്ദീൻ. സി.സുദർശനൻ, കെ.ശ്രീകുമാർ, എസ്.എസ്.ബിജു, ഷൈൻ.എ. സത്താർ, കെ.ഷാജി എന്നിവർ സംസാരിച്ചു.
ഓണം വാരാഘോഷത്തിന്റെ ഭാഗമായി കഴക്കൂട്ടത്ത് സാംസാരിക ഘോഷയാത്ര





0 Comments